Friday 29 July 2011

എന്‍ പ്രണയിനി.....

ചന്ദ്ര ബിംബം ഒളിപകരും നിന്‍
ചന്ദനപ്പൂമേനിയിതില്‍
ചാമരം വീശും രജനിയെന്‍  
കണ്മണിയെ തഴുകുകയോ നീ
ആത്മാവിലൂറുന്ന ആദ്യാനുരാഗത്തിന്‍
ആര്‍ദ്രമാം സംഗീതം കേള്‍പ്പൂ ഞാന്‍
നിന്‍ മിഴിയിലെ അശ്രുബിന്ദുക്കളെന്‍
നെഞ്ചിതില്‍
വീണലിയുമ്പോള്‍
നിന്‍ മുഗ്ധ സ്നേഹമെന്‍ കരളില്‍
നിറഞ്ഞ വാത്സല്യവും പ്രേമവും കാമവും
ഒന്നായ് മിന്നിമറയുന്നു തോഴീ
ഒരിക്കലും വറ്റാത്ത നിന്‍ സ്നേഹക്കടലില്‍
ഒരു മയില്‍‌പീലി പോല്‍ ഞാന്‍ നീന്തിതുടിക്കവേ
തേന്‍ തുളുമ്പും നിന്‍ മൃദു സ്വരവും സദാ
പുഞ്ചിരി തൂകും നിന്‍ വദനവും
മുല്ലപ്പൂമൊട്ട് പോലു
ള്ളോരീ ദന്തനിരകളും 
ഈപ്പി
ക്കവും പിന്നെയുള്ളോരിക്കവും     
എന്നും മായാ
ത്തൊരേടായ് എന്നില്‍
മഴയുടെ നേര്‍ത്തൊരു ആരവമി
കുമ്പോളെന്‍
പ്രണയിനി കരയുന്നതോര്‍പ്പൂ ഞാന്‍
അനുരാഗിണീ നിന്‍ മിഴിയിതളില്‍ 

കണ്ണുനീര്‍ തുള്ളിളോ പ്രേമത്തിന്‍ സാഫല്യമോ ?

1 comment:

  1. സംശയിക്കണ്ട ..... പ്രേമത്തിന്‍ സാഫല്യം തന്നെയായിരിക്കും... തുടര്‍ന്നും എഴുതുക.....

    ReplyDelete